കുവൈത്ത് സിറ്റി: പ്രളയദുരിതത്തില്‍ കഷ്ടതയനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്തിലെ നഴ്സുമാരുടെ സഹായ ഹസ്തം. കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ സബാ ഏരിയയിലെ സൈക്യാട്രി ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ കൂട്ടായ്മയായ ‘ടെസ്ക’ യാണ് സഹായവുമായി മുന്നോട്ടു വന്നത്. 6,77,745 രൂപയാണ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മുമ്പും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ടെസ്ക നേതൃത്വം നല്‍കിയിട്ടുണ്ട്. ഡാഡ്സണ്‍, ജോണ്‍ജോൺ, ഉല്ലാസ്, അയ്യപ്പൻ മോഹനൻ, ഫെബിൻബെന്നി, ഉണ്ണി അശോക് എന്നിവര്‍ ദുരിതാശ്വാസ നിധി ശേഖരണത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.