സിക്സ്ത് റിങ് റോഡിലുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range ട്രക് അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രക് അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. സിക്സ്ത് റിങ് റോഡിൽ ജഹ്റയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം. കല്ലുകളിൽ തട്ടി മറിഞ്ഞ ട്രക് മറ്റ് മൂന്നു വാഹനങ്ങൾക്കും നാശനഷ്ടം വരുത്തി. ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കൽ ടീം എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന വകുപ്പ് വാഹനം റോഡിൽനിന്ന് നീക്കി ഗതാഗതം സാധാരണ നിലയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.