Representational Image
Posted On
date_range Updated On
date_range ലൈസൻസില്ലാതെ വാഹനമോടിച്ച അഞ്ചുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത അഞ്ചു പേരെ ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സാദ് അൽ അബ്ദുല്ല, തൈമ, അൽ നൈം, അൽ നസീം മേഖലകളിൽ നടത്തിയ സുരക്ഷാപരിശോധനയിലാണ് അറസ്റ്റ്. ഇവർ വാഹനങ്ങളിൽ എക്സ്ഹോസ്റ്റുകൾ സ്ഥാപിച്ചതായും അൽഅൻബ പത്രം റിപ്പോർട്ടു ചെയ്തു. ഇവർ ഓടിച്ചിരുന്ന കാറുകൾക്ക് ഇൻഷുറൻസ് രേഖകളും ഉണ്ടായിരുന്നില്ല. ലൈസൻസില്ലാതെ വാഹനമോടിച്ച അഞ്ചുപേർ അറസ്റ്റിൽപരിശോധനയിൽ ഏഴു കാറുകൾ പിടിച്ചെടുക്കുകയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്കു മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.