കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) അൽ സൂർ റിഫൈനറിയിൽ നിന്ന് വിമാന ഇന്ധനത്തിന്റെ ആദ്യ കയറ്റുമതി നടത്തി.
കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുമായി (കെ.ഐ.പി.ഐ.സി) സഹകരിച്ചാണ് പസഫിക് സാറാ ടാങ്കറിലേക്ക് ആദ്യ കയറ്റുമതി നടത്തിയതെന്ന് കെ.പി.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ലോക നിലവാരം പുലർത്തുന്ന ഉൽപന്നത്തിന്റെ കയറ്റുമതി റിഫൈനറി യൂനിറ്റുകളുടെ മികച്ച തുടക്കത്തെ സൂചിപ്പിക്കുന്നതായും കെ.പി.സി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ശുദ്ധമായ ഇന്ധനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കയറ്റുമതിക്കായി പുതിയ വിപണികൾ തുറക്കുന്നതും തുടരും.
തന്ത്രപരവും വിശ്വസനീയവുമായ ഊർജ വിതരണക്കാരെന്ന നിലയിൽ, ലോകരാജ്യങ്ങൾക്കിടയിൽ കുവൈത്തിന്റെ പദവി ഉറപ്പിക്കുന്നതിന് കെ.പി.സിയും അനുബന്ധ സ്ഥാപനങ്ങളും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്നതായും പെട്രോളിയം കോർപറേഷൻ വ്യക്തമാക്കി. റിഫൈനറിയുടെ ആദ്യഘട്ട വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇ മാസം ആദ്യ ആഴ്ചയിൽ തുടക്കമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.