കുവൈത്ത് സിറ്റി: താമസ ഇടങ്ങളിലും ജോലിസ്ഥലത്തും അലസവും അശ്രദ്ധമായും വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുക. കനത്ത ചൂടിൽ ചെറിയ പാകപ്പിഴകൾ പോലും വൻ ദുരന്തങ്ങൾക്ക് കാരണമാകാം. കനത്തചൂടിനൊപ്പം വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. ഈ ഘട്ടത്തിൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ് ഉണർത്തി. താമസ ഇടങ്ങളിലും ജോലിസ്ഥലത്തും വൈദ്യുതി ഔട്ട്ലെറ്റുകളിൽ ഓവർലോഡ് ഇല്ലാതെ ശ്രദ്ധിക്കണം.
ഒന്നിലധികം ഉപകരണങ്ങൾ ഒരൊറ്റ സോക്കറ്റിലേക്ക് ബന്ധിപ്പിക്കുന്നത് വയറിങ് അമിതമായി ചൂടാകുന്നതിനും തീപിടിത്തങ്ങൾക്കും കാരണമാകും. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സുരക്ഷിതമായ ഇലക്ട്രിക്കൽ കണക്ടറുകൾ ഉപയോഗിക്കണമെന്ന് ഫയർഫോഴ്സ് നിർദേശിച്ചു. വയറുകൾക്കും പ്ലഗുകൾക്കും കേടുപാടുകൾ ഇല്ലെന്ന് പതിവായി പരിശോധിച്ച് ഉറപ്പുവരുത്തണം. വൈദ്യുതി ലോഡ് കുറക്കുന്നതിനും അപകടസാധ്യത കുറക്കുന്നതിനും ഉപയോഗിക്കാത്ത ഉപകരണങ്ങൾ ഓഫ് ചെയ്തിടുകയും പ്ലഗുകളിൽ നിന്ന് അഴിച്ചുമാറ്റുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.