മിന അൽ അഹ്​മദി തീപിടിത്തം നിയന്ത്രിച്ചതായി അധികൃതർ

കുവൈത്ത്​ സിറ്റി: മിന അൽ അഹ്​മദി എണ്ണ ശുദ്ധീകരണ ശാലയിൽ പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തം പൂർണമായി നി​യന്ത്രണ വിധേയമാക്കിയതായി കുവൈത്ത്​ നാഷനൽ പെട്രോളിയം കമ്പനി അധികൃതർ അറിയിച്ചു. ഏതാനും പേർക്ക്​ നിസ്സാര പരിക്കും പുക ശ്വസിച്ചത്​ മൂലമുണ്ടായ ബുദ്ധിമുട്ടും ഒഴിച്ചാൽ ആളപായമുണ്ടായിട്ടില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. റിഫൈനറി പ്രവർത്തനവും കയറ്റുമതിയും നിർത്തിവെച്ചില്ല. അപകടം സംബന്ധിച്ച്​ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. മിന അൽ അഹ്​മദി റിഫൈനറിയിലെ സൾഫർ നീക്കം ചെയ്യുന്ന യൂനിറ്റ്​ 42ലാണ്​ അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.