Posted On
date_range Updated On
date_range കുവൈത്തിൽ തീപിടിത്തം: എട്ട് കുട്ടികൾ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ എട്ട് കുട്ടികൾ വെന്തുമരിച്ചു. സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയിലാണ് സംഭവം. കുവൈത്തി കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചതെന്നാണ് വിവരം. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
വിവരം ലഭിച്ച അഗ്നിശമന വിഭാഗം അൽകൂത്ത്, വഫ്ര എന്നിവിടങ്ങളിൽനിന്ന് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഏറെ കഷ്ടപ്പെട്ടാണ് തീയിൽ അകപ്പെട്ടവരെ പുറത്തെത്തിച്ചത്.
പൊള്ളലേറ്റവർ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമന വിഭാഗവും പൊലീസും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.