Posted On
date_range Updated On
date_range റിഫൈനറിയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെ.ഐ.പി.ഐ.സി) സോർ റിഫൈനറിയിലെ യൂനിറ്റ് 12ൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. പരിമിതമായ തീപിടിത്തത്തിൽ പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അഗ്നിശമനസേന ഉടൻ സംഭവസ്ഥലത്ത് എത്തി വൈകാതെ തീ അണച്ചതായി കെ.ഐ.പി.ഐ.സി അറിയിച്ചു. ഉൽപാദനപ്രവർത്തനങ്ങൾ പതിവുപോലെ തുടരുമെന്നും വ്യക്തമാക്കി. അൾട്രാ ലോ സൾഫർ ഇന്ധനം ഇലക്ട്രിക്കൽ പവർ യൂനിറ്റുകളിലേക്കും മറ്റു സൗകര്യങ്ങളിലേക്കും കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുന്നതായും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.