തീപിടിത്തമുണ്ടായ അപ്പാർട്മെന്റ്
കുവൈത്ത് സിറ്റി: ഹവല്ലിയിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. തിങ്കളാഴ്ച വൈകീട്ടാണ് അപ്പാർട്മെന്റിലെ രണ്ടാംനിലയിൽ തീപിടിത്തമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സംഭവം അറിഞ്ഞയുടനെ ഹവല്ലി, സാൽമിയ അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള സേനാംഗങ്ങൾ തീപിടിത്തം ഉണ്ടായ സ്ഥലത്തെത്തി മുൻകരുതൽ സുരക്ഷ നടപടികൾ സ്വീകരിച്ചു.
കെട്ടിടത്തിലുണ്ടായിരുന്ന ആറുപേർക്ക് ചികിത്സ നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്മെന്റിന്റെ (ഡി.ജി.എഫ്.ഡി) അപകട അന്വേഷണ മാനേജ്മെന്റ് ടീം തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.