അഗ്നിശമന സേനാംഗങ്ങൾ തീ അണക്കുന്നു
Posted On
date_range Updated On
date_range മുത്ലയിൽ ഭക്ഷണ ട്രക്കുകളിൽ തീപിടിത്തം
കുവൈത്ത് സിറ്റി: മുത്ലയിൽ ഭക്ഷണ ട്രക്കുകളിൽ തീ പിടിത്തം. നാല് ഭക്ഷണ ട്രക്കുകളിലാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുത്ല, ജഹ്റ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനും മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനും ഇടപെട്ടു. വൈകാതെ തീ അണച്ചതായും ആർക്കും പരിക്കില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.