ഹവല്ലിയിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിത്തത്തിൽ നശിച്ച ഉപകരണങ്ങൾ
കുവൈത്ത് സിറ്റി: ഹവല്ലിയിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഹവല്ലി, സാൽമിയ സെൻട്രൽ യൂനിറ്റുകളിൽ നിന്നുള്ള അഗ്നിശമനസേനാഗംങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്നും വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അഗ്നിശമനസേന അറിയിച്ചു. അപകടത്തിൽ വീട്ടുപകരണങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. ജനങ്ങളോട് ജാഗ്രത പുലർത്താൻ അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.