ശുവൈഖ് വ്യവസായ മേഖലയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ മേഖലയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെയാണ് അപകടം. വൻ തീപിടിത്തം ശുവൈഖ് വ്യവസായ മേഖല, സബ്ഹാൻ, സാൽമിയ, അർദിയ, മിന അബ്ദുല്ല എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് അഗ്നിശമന യൂനിറ്റുകൾ ചേർന്ന് ഏറെ കഷ്ടപ്പെട്ടാണ് നിയന്ത്രണ വിധേയമാക്കിയത്. 10000 ചതുരശ്ര മീറ്ററിൽ തീപടർന്നു. തീപിടിത്തത്തിെൻറ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.