Posted On
date_range Updated On
date_range സൽവയിലും സാൽമിയയിലും തീപിടിത്തം; മൂന്നുപേർക്ക് ശ്വാസതടസ്സം
കുവൈത്ത് സിറ്റി: സൽവയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കെട്ടിടത്തിെൻറ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തെക്കൻ സാൽമിയ, മിശ്രിഫ് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ശ്വാസതടസ്സം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.
സാൽമിയയിലെ ഒരു കെട്ടിടത്തിെൻറ ഏഴാം നിലയിലും അഗ്നിബാധയുണ്ടായി. സാൽമിയയിൽനിന്നും ഹവല്ലിയിൽനിന്നും അഗ്നിശമന സേനയെത്തി കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല.
സാൽമിയയിലെ ഒരു കെട്ടിടത്തിെൻറ ഏഴാം നിലയിലും അഗ്നിബാധയുണ്ടായി. സാൽമിയയിൽനിന്നും ഹവല്ലിയിൽനിന്നും അഗ്നിശമന സേനയെത്തി കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.