അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പരിപാടികൾ വീക്ഷിക്കുന്നു 2. കലാപ്രകടനത്തിൽനിന്ന്
കുവൈത്ത് സിറ്റി: കലാവിഷ്കാരങ്ങളുടെ വ്യത്യസ്തമായ അവതരണവുമായി ഫിഫ്ത്ത് ഫെൻസ് നാഷനൽ ഓപ്പററ്റ ബയാൻ പാലസ് തിയറ്ററിൽ നടന്നു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും നടന്ന ചടങ്ങിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കുവൈത്തിന്റെ ഐക്യം, കരുത്ത് എന്നിവ വിളിച്ചോതുന്ന കലാപ്രകടനങ്ങൾ നടന്നു. വിദ്യാർഥികളുടെ കലാമികവും വർണാഭമായ അവതരണവും മനോഹരമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.