എഫ്.സി ബറൂസിയ ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ സോക്കർ എഫ്.സി ടീം
കുവൈത്ത് സിറ്റി: ലോകകപ്പ് ആവേശം പകർന്ന് എഫ്.സി ബറൂസിയ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ശുവൈഖ് പാർക്ക് ടർഫിൽ നടന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ മാറ്റുരച്ചു. ആവേശകരമായ ഫൈനലിൽ ഈഗ്ൾ ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തി സോക്കർ എഫ്.സി ജേതാക്കളായി.
ജേതാക്കൾക്ക് ഫ്രണ്ട് ലൈൻ ഭാരവാഹികളായ ഷെബിൽ അമ്പാടി, ജഹീർ ഹുസൈൻ എന്നിവർ ചേർന്ന് ട്രോഫികൾ കൈമാറി. കുവൈത്തിലെ പ്രധാന ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഈ വിജയം ആത്മവിശ്വാസം നൽകിയതായി സോക്കർ എഫ്.സി ക്യാപ്റ്റൻ ഷബീർ പുഴക്കൽ പറഞ്ഞു.
ടൂർണമെന്റ് ടോപ് സ്കോററായി മാൽഫസ്, മികച്ച കളിക്കാരനായി നൗഷാദ്, ഗോൾ കീപ്പറായി പ്രണവ് എന്നിവരെ തിരഞ്ഞെടുത്തു.ഇവർക്ക് എഫ്.സി ബറൂസിയ അംഗങ്ങളായ കബീർ, സജീർ, ജിതിൻ, സുനിൽ, മിർസ എന്നിവർ ഉപഹാരം കൈമാറി. മത്സരങ്ങൾക്ക് ഫെബിൻ, ദിൽസഫൽ, അക്ഷയ്, നിസ്സാം, ഹനീർഷ, സാലിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.