കു​വൈ​ത്ത് സി​റ്റി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഭാ​ര​ത​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍കു​ന്ന പൗ​ര സ്വാ​ത​ന്ത്ര്യ​ത്തെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​യും ധ്വം​സ​നം ചെ​യ്യു​ന്ന ഫാ​ഷി​സ്​​റ്റ് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നാ​ടി​നാ​പ​ത്താ​ണെ​ന്ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​മെ​ന്ന ന​മ്മു​ടെ മ​ഹ​ത്താ​യ സം​സ്കാ​ര​ത്തെ​പ്പോ​ലും അ​വ​മ​തി​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ചി​ല കോ​ള​ജു​ക​ളി​ല്‍ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​തി​നെ​തി​രെ സം​ഘ്പ​രി​വാ​ര്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

വി​വി​ധ ജാ​തി​മ​ത വി​ഭാ​ഗ​ങ്ങ​ള്‍ അ​വ​ര​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ചു​ള്ള വേ​ഷം തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ള്ള ഇ​ന്ത്യ​യി​ല്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ക​ടു​ത്ത അ​നീ​തി​യും രാ​ജ്യ​താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​വു​മാ​ണ്. മീ​ഡി​യ​വ​ണ്‍ ചാ​ന​ലി​ന് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ ന​ട​പ​ടി​യും ഇ​ത്ത​രം ഗൂ​ഢാ​ലോ​ച​ന​ക​ളു​ടെ ഭാ​ഗ​മാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​ണ്. നാ​ടി​ന്‍റെ ഐ​ക്യ​വും സ​മാ​ധാ​ന​വും നി​ല​നി​ര്‍ത്താ​ന്‍ ഇ​ത്ത​രം വി​ധ്വം​സ​ക​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ എ​ല്ലാ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു​തോ​ൽ​പി​ക്ക​ണ​മെ​ന്നും കെ.​ഐ.​സി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Fascism is dangerous in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.