നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കു​വൈ​ത്ത്​ സെൻറ് ജോ​ൺ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. ടി. ​ബ്ലെ​സ്സ​ന് ന​ൽ​കി​യ​ യാ​ത്ര​യ​യ​പ്പ്​

ഫാ. ബ്ലെസ്സന് സെൻറ് ജോൺസ് ഇടവക യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: മാർത്തോമാ സഭ എപ്പിസ്കോപ്പൽ സിനഡ് തീരുമാനപ്രകാരം കുവൈത്തിലെ ശുശ്രൂഷ കാലാവധി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന കുവൈത്ത് സെൻറ് ജോൺസ് മാർത്തോമാ ഇടവക വികാരി റവ. ടി. ബ്ലെസ്സന് യാത്രയയപ്പ് നൽകി. ഇടവകയെ പ്രതിനിധാനം ചെയ്ത് ഡോ. എബി വാരിക്കാടും ഇടവക ഓഫിന്‍റെയും മറ്റു സംഘടനകളുടെയും പ്രതിനിധികളായി ചാക്കോ തോമസ് (കൈസ്ഥാനസമിതി), സുനിൽ പി. മാത്യൂസ് (മുൻ സെക്രട്ടറി), സൂസൻ ചെറിയാൻ (സേവികാ സംഘം), ബാബു കെ. തോമസ് (ഇടവക മിഷൻ), ടിജോ തോമസ് (യുവജനസഖ്യം), മിനി ഷാജു (ക്വയർ), ഫ്രീഡൻസ് മാത്യു (സൺ‌ഡേ സ്കൂൾ), അനിൽ എബ്രഹാം (ഇടവക ഓഫിസ് ബെയറർ) എന്നിവർ സംസാരിച്ചു. പാരിഷ് സെക്രട്ടറി മനു സാം കുരീക്കാട്ടിൽ സ്വാഗതവും ഇടവക ആത്മായ ശുശ്രൂഷകൻ മനോജ് സി. ജേക്കബ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Farewell was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.