വ​ർ​ഗീ​സ് വൈ​ദ്യ​ന് ജേ​ക്ക​ബ് കൊ​ല്ലം ജി​ല്ല പ്ര​വാ​സി​സ​മാ​ജം ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

വ​ർ​ഗീ​സ് വൈ​ദ്യ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: 40 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന തേ​വ​ല​ക്ക​ര സ്വ​ദേ​ശി വ​ർ​ഗീ​സ് വൈ​ദ്യ​ന് കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കു​വൈ​ത്ത് ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ഴ്സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നും കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു വ​ർ​ഗീ​സ് വൈ​ദ്യ​ൻ. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. ബി​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജേ​ക്ക​ബ് ച​ണ്ണ​പ്പെ​ട്ട, സ​ലിം രാ​ജ്, സെ​ക്ര​ട്ട​റി റെ​ജി മ​ത്താ​യി, യൂ​നി​റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​ജി ശാ​മു​വ​ൽ, അ​ബ്ദു​ൽ വാ​ഹി​ദ്, വ​ർ​ഗ്ഗീ​സ് ഐ​സ​ക്ക്, താ​രി​ഖ് അ​ഹ​മ്മ​ദ്, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ര​ൻ​ജ​ന ബി​നി​ൽ, സെ​ക്ര​ട്ട​റി റീ​നി ബി​നോ​യ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം രാ​ജി​മോ​ൾ സു​ജി​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജി​മോ​ൻ, ലാ​ജി എ​ബ്ര​ഹാം, നൈ​സാം റാ​വു​ത്ത​ർ, ഫെ​സ്റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യൂ യോ​ഹ​ന്നാ​ൻ, ജോ​യ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​മാ​ജ​ത്തി​ന്റെ ഉ​പ​ഹാ​രം ജേ​ക്ക​ബ് ച​ണ്ണ​പ്പെ​ട്ട വ​ർ​ഗീ​സ് വൈ​ദ്യ​നു ന​ൽ​കി. വ​ർ​ഗീ​സ് വൈ​ദ്യ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ആ​ക്ടി​ങ് ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - farewell to Varghese vydyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.