Posted On
date_range Updated On
date_range മദ്റസ അധ്യാപികക്ക് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസ പൂർവ വിദ്യാർഥിയും അധ്യാപികയുമായ ഷാനിബ ഖാലിദിന് മദ്റസയിൽ യാത്രയയപ്പ് നൽകി. ഫഹാഹീൽ ഇസ്ലാഹി മദ്റസ വിദ്യാർഥിയായിരുന്ന ഷാനിബ പിന്നീട് ഇതേ മദ്റസയിൽ അധ്യാപികയായും രക്ഷിതാവായും മാറി.
കുവൈത്ത് പ്രവാസത്തിന് വിട നൽകി നാട്ടിലേക്ക് തിരിക്കുന്ന ഷാനിബ ഖാലിദിനും കുടുംബത്തിനും നൽകിയ യാത്രയയപ്പിൽ മദ്റസ അധ്യാപക, അനധ്യാപക ജീവനക്കാർ, കുടുംബം എന്നിവർ പങ്കെടുത്തു. പ്രധാന അധ്യാപകൻ സാജു ചെമ്മാട് മെമന്റോ കൈമാറി. ഷഫീഖ് മാഷ്, അൻവർ കാളികാവ്, റിയാസ് കോഴിക്കോട്, തൻവീർ, അനിലാൽ, ജംഷാദ്, ഫൈസൽ മണിയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.