അഡ്വ. ജോൺ തോമസിന് അജ്പാക് ഉപഹാരം ഫാദർ ഡേവിസ് ചിറമേൽ കൈമാറുന്നു
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്) അസോസിയേഷൻ അഡ്വവൈസറി ബോർഡ് അംഗം അഡ്വ. പി. ജോൺ തോമസിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.
പ്രസിഡന്റ ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് മാർത്തോമാ ചർച്ച് വികാരി ഫാദർ സി.സി. കുരുവിള മുഖ്യപ്രഭാഷണം നൽകി. അജ്പാക് ചെയർമാൻ രാജീവ് നടുവിലേമുറി, കുട ജനറൽ കൺവീനർ ചെസിൽ രാമപുരം, വനിത വേദി ചെയർപേഴ്സൺ ഹനാൻ ഷാൻ എന്നിവർ ആശംസകൾ നേർന്നു.
അഡ്വൈസറി ബോർഡ് അംഗം മാത്യു ചെന്നിത്തല അഡ്വ. ജോൺ തോമസിനും ഭാര്യക്കും പൊന്നാടയിട്ട് ആദരിച്ചു. ഫാദർ ഡേവിസ് ചിറമേൽ ഉപഹാരം കൈമാറി. ജീജോ കായംകുളം പ്രാർഥന ഗാനം ആലപിച്ചു.
റയാൻ തോമസ് ജോർജ് വീണമീട്ടി സദസ്സ് സംഗീതസാന്ദ്രമാക്കി. സെക്രട്ടറി രാഹുൽ ദേവ് സ്വാഗതവും, ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ നന്ദിയും പറഞ്ഞു. പരിപാടിയിൽ അസോസിയേഷൻ ഭാരവാഹികൾ അവയവദാന രേഖകളിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.