ഫാ.സിജിൽ ജോസ് വിലങ്ങൻ പാറക്ക് വാകത്തനം അസോസിയേഷന്റെ ഉപഹാരം കൈമാറുന്നു

യാത്രയയപ്പും വിദ്യാർഥികളെ ആദരിക്കലും

കുവൈത്ത് സിറ്റി: മൂന്നുവർഷത്തെ സേവനം പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന വാകത്തനം അസോസിയേഷൻ, കുവൈത്ത് അംഗവും മെമ്പറും, സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് വികാരിയുമായ ഫാ.സിജിൽ ജോസ് വിലങ്ങൻ പാറക്ക് യാത്രയയപ്പ് നൽകി.

പ്രസിഡന്റ് മനോജ് മാത്യു, സെക്രട്ടറി ജസ്റ്റിൻ വർഗീസ്,ട്രഷറർ ടോം ജോസ്, വൈസ് പ്രസിഡന്റ് ആൻഡ്രൂസ് കുര്യൻ, ജോയിൻ സെക്രട്ടറി ആൽഫി അലക്സ്, ആർട്സ് സെക്രട്ടറി ലിജു കുര്യാക്കോസ്, കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാത്യു, രാരി വർഗീസ്, സാം നൈനൻ, ഷിബു വർഗീസ് അജയ് മാത്യു, റിനോ എബ്രഹാം, ഗിരീഷ്,ജിനു കുര്യൻ, അനൂപ് മാത്യു, ശ്രീജിത്ത് രാജൻ, ജിത്തു മാത്യു, ഡിബിൻ സ്കറിയ, ഓഡിറ്റേഴ്സ് ആയ സാബു ഏലിയാസ്, ബാബു പുന്നൂസ് വനിതാ വിങ്ങ് പ്രതിനിധികളായ സൂസൻ ജോഷ്വാ, ജിൻസി വർഗീസ്, അജിത ആണ്ട്രൂസ്, ആൻസു അനിയൻകുഞ്ഞ്, സിന്ധു മനോജ്, ആശാ രാരി എന്നിവർ പങ്കെടുത്തു. പത്ത്, പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന എറിക്ക് മനോജ് മാത്യു, ജോനാ മറിയം ആൻഡ്രൂസ് എന്നിവർക്കുള്ള മൊമെന്റോ ചടങ്ങിൽ ഫാ.സിജിൽ ജോസ് വിലങ്ങൻ പാറ വിതരണം ചെയ്തു. ഫാ.സിജിൽ ജോസ് വിലങ്ങൻ പാറക്കുള്ള ഉപഹാരം അസോസിയേഷൻ ഭാരവാഹികൾ കൈമാറി.

Tags:    
News Summary - Farewell and honoring of students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.