കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് കാനഡയിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജ്പാക്) വൈസ് പ്രസിഡന്റ് സാം ആന്റണിക്കും കുടുംബത്തിനും ‘അജ്പാക്’ യാത്രയയപ്പ് നൽകി. അജ്പാക് പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷത വഹിച്ചു. കുര്യൻ തോമസ് പൈനുംമൂട്ടിൽ, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളിക്കുന്നം, ലിബു പായിപ്പാടൻ, സുരേഷ് വരിക്കോലിൽ, കൊച്ചുമോൻ പള്ളിക്കൽ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, സുമേഷ് കൃഷ്ണൻ, സജീവ് കായംകുളം, രതീഷ് കുട്ടേമ്പേരൂർ, അജിത് കണ്ണമ്പാറ, ബിജു മാത്യു, ഷീന കൊച്ചുമോൻ പള്ളിക്കൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതവും ട്രഷറർ രാഹുൽ ദേവ് നന്ദിയും പറഞ്ഞു. പ്രസിഡന്റ് രാജീവ് നടുവിലെമുറി ഉപഹാരം സമ്മാനിച്ചു. സാം ആന്റണി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.