കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി. പുതുക്കിയ ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾക്ക് പാർലമെൻറിെൻറ അംഗീകാരം ലഭിക്കുന്നതുവരെ വിസ നിരോധനം തുടരുമെന്നാണ് താമസകാര്യ വകുപ്പിൽനിന്നുള്ള വിവരം. പ്രവാസികളുടെ ഭാര്യ, മക്കൾ എന്നിവരൊഴികെയുള്ള ആശ്രിതർക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയം ഉത്തരവ് പാർലമെൻറിെൻറ പരിഗണനയിലാണ്.
പാർലമെൻറിെൻറ അംഗീകാരത്തോടെ നിയമത്തിൽ ഭേദഗതി വരുത്തിയാലല്ലാതെ നിരക്ക് വർധന പ്രാബല്യത്തിലാക്കാൻ കഴിയില്ല. ഇത് കണക്കിലെടുത്താണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതുവരെ പുതിയ വിസ അനുവദിേക്കണ്ട എന്ന് അധികൃതർ തീരുമാനിച്ചത്. പുതിയ നിരക്ക് അടക്കാൻ തയാറായി വിസ അപേക്ഷയുമായി പാസ്പോർട്ട് ഒാഫിസുകളിൽ എത്തിയവരെയെല്ലാം മടക്കി അയക്കുകയാണുണ്ടായത്. അതേസമയം, മാതാപിതാക്കളുടെ ഇഖാമ പുതുക്കാനെത്തിയവരിൽനിന്ന് പുതിയ നിരക്കാണ് ആരോഗ്യ ഇൻഷുറൻസ് ഇനത്തിൽ ഈടാക്കുന്നത്. ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചശേഷം ഇതുവരെ 1500 ആശ്രിതർ റെസിഡൻസി പെർമിറ്റ് പുതുക്കിയതായി താമസകാര്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.