Posted On
date_range Updated On
date_range വ്യാജ ചികിത്സകൻ പിടിയിൽ
കുവൈത്ത് സിറ്റി: ഖൈത്താനിൽ ലൈസൻസില്ലാതെ മെഡിസിൻ തൊഴിലിൽ ഏർപ്പെട്ട വ്യാജ ചികിത്സകൻ പിടിയിൽ. അപ്പാർട്മെന്റ് കേന്ദ്രീകരിച്ച് ഇയാൾ മെഡിക്കൽ തൊഴിൽ ചെയ്തുവരുകയായിരുന്നു.
നിയമലംഘകരെ പിടികൂടാനുള്ള പരിശോധനയുടെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. നിയമ നടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ചികിത്സക്ക് ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കൾ ഇയാളിൽനിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.