കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് പാസ്പോർട്ട് മെഷീനുകൾ വഴി വിമാനത്താവളത്തിൽനിന്ന് എളുപ്പത്തിൽ പാസ്പോർട്ട് പുതുക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സംവിധാനം വരുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള പ്രവർത്തനത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാസ്പോർട്ട് കാലഹരണപ്പെട്ടത് അറിയാത്തവർക്കും പാസ്പോർട്ട് പേജുകളിൽ സ്റ്റാമ്പുകൾ നിറഞ്ഞവർക്കും മാത്രമേ ഈ സേവനം ലഭ്യമാകൂ.
യാത്രക്ക് തൊട്ടുമുമ്പ് തിരിച്ചറിയുന്നവർക്ക് വിമാനത്താവളത്തിൽ തന്നെ ഇതുവഴി പാസ്പോർട്ട് പുതുക്കാനാകും. ബോർഡിങ് പാസുകൾ ഉള്ളവർക്കാവും സേവനം ലഭ്യമാവുക. മാളുകളിലും വിമാനത്താവളങ്ങളിലും വിവിധ സ്ഥലങ്ങളിലും മെഷീനുകൾ വഴി പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ ഉടൻ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.