അ​മീ​ർ ഉ​ർ​ദു​ഗാ​ന് ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ സ​ന്ദ​ർ​ശ​ന വേ​ള​യി​ലെ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ മ​ര്യാ​ദ​ക്കും അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ന് ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ​തും വ്യ​തി​രി​ക്ത​വു​മാ​യ ബ​ന്ധ​ത്തെ​യാ​ണ് സ​ന്ദ​ർ​ശ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നു അ​മീ​ർ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തും തു​ർ​ക്കി​യ​യും ത​മ്മി​ൽ ഫ​ല​വ​ത്താ​യ​തും ക്രി​യാ​ത്മ​ക​വു​മാ​യ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​മീ​ർ പ​റ​ഞ്ഞു. ഓ​ർ​ഡ​ർ ഓ​ഫ് സ്റ്റേ​റ്റ് ന​ൽ​കി​യ​തി​ന് ഉ​ർ​ദു​ഗാ​ന് അ​ഗാ​ധ​മാ​യ ന​ന്ദി​യും അ​മീ​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മീ​ർ തു​ർ​ക്കി​യ​യി​ൽ എ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച അ​മീ​റും പ്ര​തി​നി​ധി സം​ഘ​വും കു​വൈ​ത്തി​ൽ തി​രി​കെ​യെ​ത്തി.

Tags:    
News Summary - Expressed gratitude and appreciation to Emir Erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.