കുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുമായി കരാർ നീട്ടാൻ പാടില്ലെന്ന് നിർദേശം നല്കി പബ്ലിക്ക് സാനിറ്റേഷൻ കമ്മിറ്റി. ഇതുസംബന്ധമായി ഗവർണറേറ്റുകളിലെ മുനിസിപ്പൽ ഡയറക്ടർമാരുമായും സൂപ്പർവൈസർമാരുമായും ക്ലീനിങ് വിഭാഗം മേധാവികളുമായും കൂടിക്കാഴ്ച നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എംഗ് സൗദ് അൽ ദബ്ബൂസ് അറിയിച്ചു.
നിലവിലെ ക്ലീനിങ് കമ്പനികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാന്‍ അദ്ദേഹം നിർദേശം നല്കി. സാനിറ്റേഷൻ ഇൻസ്പെക്ടർമാരോ ജീവനക്കാരോ തങ്ങളുടെ ചുമതലുകള്‍ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഉചിത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.