ഷാഹിദ്
Posted On
date_range Updated On
date_range കാറിന് തീപിടിച്ച് മരിച്ച പ്രവാസിയുടെ മൃതദേഹം കുവൈത്തിൽ ഖബറടക്കി
കുവൈത്ത് സിറ്റി: കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം കുവൈത്തിൽ ഖബറടക്കി. കോഴിക്കോട് കൊല്ലം സ്വദേശി ഷാഹിദ് (24) ആണ് ഫഹാഹീൽ ഏരിയയിലെ തുറന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ച് മരിച്ചത്.
രണ്ട് വർഷമായി കുവൈത്തിലെത്തിയിട്ട്. പിതാവ്: നിസാർ. മാതാവ്: സുബൈദ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ച് കാറിലുണ്ടായിരുന്ന ഷാഹിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.