Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാര്‍ ഐസ്ക്രീം വണ്ടിയിലിടിച്ച് പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: നിയന്ത്രണംവിട്ട കാര്‍ ഐസ്ക്രീം വണ്ടിയിലിടിച്ച് പ്രവാസി യുവാവ് മരിച്ചു. ജഹ്റയിലാണ് അപകടം. ഈജിപ്ഷ്യൻ സ്ത്രീ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഐസ്ക്രീം വണ്ടിയില്‍ ഇടിക്കുകയായിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടീം സംഭവസ്ഥലത്ത് എത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.കാര്‍ ഡ്രൈവറെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.