യൂറോപ്യൻ യൂനിയെൻറ കുവൈത്ത് അംബാസഡർ ക്രിസ്റ്റ്യൻ ട്യൂഡർ
കുവൈത്ത് സിറ്റി: കുവൈത്തിെൻറ സാമ്പത്തിക സഹായം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പതിനായിരങ്ങൾക്ക് ജീവിതം നൽകിയതായി യൂറോപ്യൻ യൂനിയൻ അംബാസഡർ ക്രിസ്റ്റ്യൻ ട്യൂഡർ പറഞ്ഞു.
അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കുവൈത്ത് മാനുഷിക സേവനത്തിെൻറ ശരിയായ കേന്ദ്രമാണ്. അമീറിനും കുവൈത്ത് ഭരണകൂടത്തിനും അഭിനന്ദനം അറിയിക്കുന്നു. സിറിയൻ പ്രശ്നം പരിഹരിക്കുന്നതിന് ഉൾപ്പെടെ കുവൈത്തും യൂറോപ്യൻ യൂനിയനും സഹകരിച്ച് പ്രവർത്തിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രണ്ടുപക്ഷവും സഹകരിച്ച് പ്രവർത്തിക്കുന്നു.
യൂറോപ്യൻ കമീഷൻ മേയ് നാലിന് നടത്തിയ ഗ്ലോബൽ കൊറോണ വൈറസ് റെസ്പോൺസ് കോൺഫറൻസിന് കുവൈത്ത് നാല് കോടി ഡോളർ സംഭാവന നൽകി. ലോകാരോഗ്യ സംഘടനക്ക് ആറ് കോടി ഡോളറിന് പുറമെയാണിത്.
വിവിധ ലോക രാജ്യങ്ങളിൽ കുവൈത്ത് നൽകുന്ന സംഭാവനകൾ നിരവധി പേർക്ക് ജീവിതം നൽകിയെന്ന് കുവൈത്ത് അമീറിന് മാനുഷിക സേവനത്തിനുള്ള ലോകനായക പട്ടം നൽകി െഎക്യരാഷ്ട്ര സഭ അംഗീകരിച്ചതിെൻറ വാർഷികത്തോടനുബന്ധിച്ച് യൂറോപ്യൻ യൂനിയൻ പ്രതിനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.