കെ.ഐ.ജി സാൽമിയ ഏരിയ സംഘടിപ്പിച്ച എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് സെമിനാറിൽ മുഹമ്മദ് നിയാസ് ക്ലാസ് നയിക്കുന്നു
സാൽമിയ: കെ.ഐ.ജി സാൽമിയ ഏരിയ എച്ച്.ആർ.ഡി വകുപ്പിന്റെ കീഴിൽ എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് സെമിനാർ സംഘടിപ്പിച്ചു. സാമ്പത്തിക പുരോഗതിക്ക് സഹായകമാകുന്ന നിക്ഷേപ സാധ്യതകളെ കുറിച്ച ബോധവത്കരണ ക്ലാസിന് എത്തിക്കൽ ഇൻവെസ്റ്റർ ക്ലബ് ലീഡ് റിസോഴ്സ് പേഴ്സൻ മുഹമ്മദ് നിയാസ് നേതൃത്വം നൽകി.
സാമ്പത്തികഭദ്രത തന്നെയാണ് പ്രവാസത്തിന്റെ ലക്ഷ്യമെങ്കിലും കൃത്യമായ സാമ്പത്തിക ആസൂത്രണമോ അച്ചടക്കമോ പാലിക്കാത്തത് കാരണം പല പ്രയാസത്തിലും പ്രവാസികൾ വീണുപോവാറുണ്ടെന്നും മൂല്യാധിഷ്ഠിതമായ നിക്ഷേപസാധ്യതകൾ ധാരാളമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ ഉദ്ഘാടനം ചെയ്തു. വകുപ്പ് കൺവീനർ മുഹമ്മദ് ഷിബിലി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.