മെട്രോ മെഡിക്കൽ ഗ്രൂപ്പ് ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ഫൈസൽ ഹംസ ഡോ.ശ്രീരാം നാഥനെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സാല്‍മിയ ഫിഫ്ത് റിങ് റോഡിലെ സൂപ്പര്‍ മെട്രോയില്‍ ഇ.എന്‍.ടി സ്പെഷലിസ്റ്റ് ഡോ. ശ്രീരാം ചാർജെടുത്തു. 16 വര്‍ഷത്തിലധികം സേവനപാരമ്പര്യമുള്ള ഡോ. ശ്രീരാം ബംഗളൂരു ബ്രൂക്ക് ഫീല്‍ഡിലെ മെറിറ്റോറിയസ് ആൻഡ് ഗോള്‍ഡ് മെഡല്‍ ജേതാവാണ്. ഇ.എൻ.ടി, കണ്‍സൽട്ടന്റ് ഹെഡ് ആൻഡ് നെക്ക് സര്ജൻ, ഡി.എന്‍.ബി - ഒട്ടോറിനോളറിംഗോളജിസ്റ്റ് എന്നീ മേഖലകളിലും പ്രഗൽഭനാണ്.
ചെവി, മൂക്ക്, തൊണ്ട, തല, കഴുത്ത്, തലയോട്ടി അടിസ്ഥാന ശസ്ത്രക്രിയ എന്നിവയില്‍ വിജയകരമായ ധാരാളം ശസ്ത്രക്രിയകള്‍ നടത്തിയ അദ്ദേഹം എന്‍ഡോസ്കോപിക് ടിംപാനോപ്ലാസ്റ്റി, എന്‍ഡോസ്കോപിക് ലേസര്‍ സ്റ്റേപ്സ് സര്‍ജറി, തൈറോയ്ഡ് സര്‍ജറി, പിറ്റ്യൂറ്ററി സര്‍ജറി തുടങ്ങിയ സങ്കീര്‍ണമായ ഫോക്കസ് ഏരിയകളുള്ള ഇ.എൻ.ടിയും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമാണ്.
അലര്‍ജിക്കും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ചികിത്സിക്കുന്ന സ്പെഷലിസ്റ്റ് അലര്ജിസ്റ്റും ഇമ്യൂണോളജിസ്റ്റും കൂടിയാണ് അദ്ദേഹമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു. ശസ്ത്രക്രിയ മേഖലയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ള ഡോ. ശ്രീരാം 100ലധികം ബ്ലോഗുകള്‍ എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.