Posted On
date_range Updated On
date_range എഞ്ചിനീയേഴ്‌സ് സൊസൈറ്റി അക്രഡിറ്റേഷൻ കൗൺസിൽ
കുവൈത്ത് സിറ്റി: എഞ്ചിനീയർമാരുടെ യോഗ്യതാ വിലയിരുത്തലും അംഗീകാര സംവിധാനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2026-2027 കാലയളവിലേക്കുള്ള പുതിയ കൗൺസിൽ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് രൂപീകരിച്ചു. എഞ്ചിനീയർമാരുടെ അംഗീകാരവും യോഗ്യതാ നിർണയ സംവിധാനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് നടപടി.
വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് മേഖലയിലെയും വിദഗ്ധരെ ഉൾപ്പെടുത്തിയാണ് പുതിയ കൗൺസിൽ രൂപീകരിച്ചത്. എഞ്ചിനീയർ അക്രഡിറ്റേഷൻ നടപടികൾ മെച്ചപ്പെടുത്താനും ദേശീയ സാങ്കേതിക വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. യോഗ്യത പരിശോധിക്കുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.