representational image
Posted On
date_range Updated On
date_range കെട്ടിടത്തിൽനിന്ന് വീണു തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: സാൽമിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീണു തൊഴിലാളി മരിച്ചു. 10 നില കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽനിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്കാണ് അപകടമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സാൽമിയ ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.