കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി മുൻ സ്പീക്കർ മുഹമ്മദ് യൂസുഫ് അൽ അദ്സാനിയുടെ നിര്യാണത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു.
യൂസുഫ് അൽ അദ്സാനിയുടെ കുടുംബത്തിന് അമീർ അനുശോചന സന്ദേശവുമയച്ചു. പാർലമെന്ററി പ്രവർത്തനങ്ങളിൽ അൽ അസ്ദാനി നൽകിയ മഹത്തായ സംഭാവനകളെയും അദ്ദേഹത്തിന്റെ പ്രഫഷനലിസത്തെയും ദേശീയ അസംബ്ലിയുടെ വിവേകപൂർണമായ നേതൃത്വത്തെയും അമീർ സ്മരിച്ചു. മാതൃരാജ്യത്തോടുള്ള അൽ അദ്സാനിയുടെ അർപ്പണബോധവും മഹത്തായ സേവനവും അമീർ ഉണർത്തി.
അൽ അദ്സാനിയുടെ സ്വർഗപ്രവേശനത്തിനും കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകാനും അമീർ പ്രാർഥിച്ചു.കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും കുടുംബത്തെ അനുശോചനമറിയിച്ചു. അൽ അദ്സാനിയുടെ മികച്ച സംഭാവനകളും കാര്യക്ഷമതയും ആത്മാർഥതയും വിശ്വസ്തതയും കിരീടാവകാശി അനുസ്മരിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും മരണത്തിൽ കുടുംബത്തെ അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.