കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നതിനാൽ വൈദ്യുതി ഉപയോഗം കുറക്കണമെന്ന് അഭ്യർഥിച്ച് വൈദ്യുതി മന്ത്രാലയം. വൈദ്യുതി-ജല വിതരണം തടസ്സമില്ലാതെ തുടരാൻ എല്ലാവരും ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയ വക്താവ് ഫാത്മ ഹയാത്ത് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ താപനില കൂടുതലാവാനാണ് സാധ്യത. ഇതിന് അതനുസരിച്ച് വൈദ്യുതി ആവശ്യവും വർധിക്കുമെന്നുമാണ് വിലയിരുത്തൽ. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് ഹയാത്ത് വ്യക്തമാക്കി.
രാജ്യത്ത് താപനില ഉയരുന്നതോടെ കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ എ.സി, ഫാൻ എന്നിവയുടെ ഉപയോഗം കൂടുന്നതാണ് വൈദ്യുതി ഉപഭോഗനിരക്കും വർധിക്കാൻ കാരണം. കഴിഞ്ഞ വർഷം വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചതോടെ രാജ്യത്ത് ആദ്യമായി പവർകട്ട് ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.