Posted On
date_range Updated On
date_range എലത്തൂർ അസോസിയേഷൻ സ്നേഹ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) സ്നേഹ സംഗമം ഈ മാസം 18ന് വൈകീട്ട് അഞ്ചു മുതൽ 19 രാത്രി എട്ടു വരെ കബദ് റിസോർട്ടിൽ നടക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങൾ, കലാ കായിക വിനോദ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങളും നറുക്കെടുപ്പ് വിജയികൾക്ക് മെഗാ ബംബർ സമ്മാനങ്ങളും നൽകും. എല്ലാ അംഗങ്ങളും സ്നേഹ സംഗമത്തിൽ പങ്കെടുക്കണമെന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് പ്രോഗ്രാം ചെയർമാൻ റഫീഖ് (97398453), മുഖ്യ കൺവീനർ അസീസ് .എം (65997088) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.