ഇ.​ഡി.​എ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ (ഇ.​ഡി.​എ) വി​ദ്യാ​ഭ്യാ​സ സ​ഹാ​യ വി​ത​ര​ണ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി വ​ട്ട​പ​റ​മ്പ് മ​ള്ളൂ​ശ്ശേ​രി ജി.​എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗ്, നോ​ട്ട് ബു​ക്കു​ക​ൾ തു​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങ് ബെ​ന്നി ബ​ഹ​നാ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജോ​മോ​ൻ കോ​യി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ചെ​റി​യാ​ൻ, അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ എം.​കെ. ജി​നോ, ജോ. ​സെ​ക്ര​ട്ട​റി ജി​ജു പോ​ൾ, ജോ.​കോ​ഓ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ​ൺ, മു​ൻ പ്ര​സി​ഡ​ന്റ് ജി​യോ മ​ത്താ​യി, ഷോ​ജ​ൻ ഫ്രാ​ൻ​സി​സ്, അ​സോ​സി​യേ​ഷ​ൻ മു​ൻ അം​ഗ​ങ്ങ​ൾ, ഭാ​ര​വാ​ഹി​ക​ൾ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് എ​സ്.​വി. ജ​യ​ദേ​വ​ൻ, വാ​ർ​ഡ് മെം​ബ​ർ ബി​ന്ദു സ​ന്തോ​ഷ്‌, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും. ഇ.​ഡി.​എ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തിനാ​ട്ടി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ മു​ൻ അം​ഗ​ങ്ങ​ൾ അ​വ​ധി​ക്ക്‌ നാ​ട്ടി​ൽ എ​ത്തി​യ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മ​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - E.D. A Study Equipment Distribution Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.