കുവൈത്തിൽ 2000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

കു​വൈ​ത്ത് സി​റ്റി: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ രാ​ജ്യ​ത്ത് ഒ​രു മാ​സ​ത്തി​നി​ടെ റ​ദ്ദാ​ക്കി​യ​ത് 2000 പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ. വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​തു​വ​രെ 10,000ത്തോ​ളം പ്ര​വാ​സി​ക​ളു​ടെ ലൈ​സ​ൻ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ റ​ദ്ദാ​ക്കി​യ​താ​യാ​ണ് സൂ​ച​ന.

കു​വൈ​ത്തി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷം ജോ​ലി ചെ​യ്യു​ക​യും കു​റ​ഞ്ഞ​ത് 600 ദീ​നാ​ർ ശ​മ്പ​ള​വും ബി​രു​ദ​വു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​ണ് രാ​ജ്യ​ത്ത് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​നു​മ​തി. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് ഈ ​യോ​ഗ്യ​ത​ക​ൾ ഉ​ണ്ടെ​ങ്കി​ലും പി​ന്നീ​ട് തൊ​ഴി​ൽ​മാ​റ്റ​ത്തി​ലൂ​ടെ വേ​ത​നം കു​റ​ഞ്ഞാ​ലും പ​ല​രും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​റി​ല്ല. നി​ശ്ചി​ത യോ​ഗ്യ​ത​ക​ൾ ഇ​ല്ലാ​തെ നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ ലൈ​സ​ന്‍സ് നേ​ടു​ന്ന​വ​രു​മു​ണ്ട്. ഇ​വ​യെ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് രാ​ജ്യ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് അ​ര്‍ഹ​മാ​യ ജോ​ലി ത​സ്തി​ക​യി​ല്‍നി​ന്ന് ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കു​ക​യും പി​ന്നീ​ട് ജോ​ലി മാ​റു​ക​യും ചെ​യ്ത പ്ര​വാ​സി​ക​ളെ​യാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടു ല​ക്ഷം ലൈ​സ​ൻ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ള്‍പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​ക​ദേ​ശം 14 ല​ക്ഷം ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ക​ളാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഇ​വ​യി​ല്‍ എ​ട്ടു ല​ക്ഷ​ത്തോ​ളം ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ക​ള്‍ വി​ദേ​ശി​ക​ളു​ടെ പേ​രി​ലാ​ണ്. ഇ​തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ലൈ​സ​ൻ​സ് കൈ​വ​ശം വെ​ക്കു​ന്ന​വ​രെ പ​രി​ശോ​ധി​ച്ചു ക​ണ്ടെ​ത്തി റ​ദ്ദാ​ക്കും.

ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​ട്ടും വാ​ഹ​നം ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ നാ​ടു​ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ന​ട​പ​ടി​ക​ളി​ൽ ഇ​ള​വ് ന​ൽ​കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജോ​ലി​മാ​റ്റ​മോ മ​റ്റോ ആ​യ കാ​ര​ണ​ത്താ​ൽ ​ശ​മ്പ​ള പ​രി​ധി​ക്കു​ പു​റ​ത്താ​വു​ന്ന​വ​ർ ലൈ​സ​ൻ​സ്​ തി​രി​ച്ചേ​ൽ​പി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം.

എ​ന്നാ​ൽ, ചി​ല ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് ഉ​പാ​ധി​കൂ​ടാ​തെ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കും.

ഇ​ത്ത​രം ത​സ്​​തി​ക​ക​ളി​ൽ​നി​ന്ന്​ മാ​റി​യാ​ൽ ഇ​വ​രും ലൈ​സ​ൻ​സ്​ തി​രി​ച്ചേ​ൽ​പി​ക്ക​ണം. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ സ്ഥി​ര​മാ​യി തി​രി​ച്ചു​പോ​യ​വ​രു​ടെ​യും നാ​ട്ടി​ൽ പോ​യി ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ​യും ലൈ​സ​ൻ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ റ​ദ്ദാ​ക്കും.

Tags:    
News Summary - Driving license of 2000 expatriates canceled in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.