ഡോ. റസൽ
മുഹമ്മദ്
ഷെരീഫ്
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യ രംഗത്തെ മുൻനിരയിലുള്ള ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ അബ്ബാസിയ അൽ നാഹിൽ ക്ലിനിക് ബ്രാഞ്ചിൽ ഇ.എൻ.ടി ഡോക്ടർ റസൽ മുഹമ്മദ് ഷെരീഫ് സേവനം ആരംഭിച്ചു. എം.ബി.ബി.എസ്, എം.എസ് (ഇ.എൻ.ടി, ഓട്ടോറിനോലാറിംഗോളജി) യോഗ്യതയുള്ള ഡോ. റസൽ മുഹമ്മദ് ഷെരീഫ് ഈ രംഗത്തെ വിദഗ്ധനാണ്.
ചെവിയിലെ പഴുപ്പ്, കേൾവി കുറവ്, വെർട്ടിഗോ, അലർജി, ആസ്ത്മ, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, ടോൺസിലൈറ്റിസ്, നാസൽ ബ്ലീഡിങ്, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഫോറിൻ ബോഡി റിമൂവൽ, നാസൽ എൻഡോസ്കോപ്പി, ലാരിഞ്ചോസ്കോപ്പി, ഓട്ടോ എൻഡോസ്കോപ്പി തുടങ്ങിയ സേവനങ്ങളും അൽ നാഹിൽ ക്ലിനിക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 2434 7090, 60057477 നമ്പറിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.