കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ദാർ അൽ സഹ പോളിക്ലിനിക്കിൽ പ്രത്യേക ആരോഗ്യ ബോധവത്കരണ കാമ്പയിൻ. ഇതിന്റെ ഭാഗമായി ഒരു ദിനാറിന് ഡോക്ടറുടെ സേവനം ലഭിക്കും.
ഈ മാസം 18,19 തീയതികളിലാണ് പ്രത്യേക ഓഫർ. പ്രമേഹരോഗ, ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. തോമസ് ഐസക് കാമ്പയിന് നേതൃത്വം നൽകും. കാമ്പയിന്റെ ഭാഗമാകുന്ന രോഗികൾക്ക് ലാബ് ടെസ്റ്റുകൾക്ക് 25 ശതമാനം കിഴിവും സ്കാനിങ്ങിന് 20 ശതമാനം കിഴിവും ഏഴുദിവസത്തെ സൗജന്യ തുടർചികിത്സയും ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
പ്രമേഹം, രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയിൽ സ്പെഷലിസ്റ്റ് കൺസൽട്ടേഷൻ ആവശ്യമായ എല്ലാ രോഗികൾക്കും ചുരുങ്ങിയ ഫീസിൽ അവസരം പ്രയോജനപ്പെടുത്താം. കുവൈത്തിൽ 15 വർഷത്തിലേറെ പ്രവൃത്തിപരിചയം ഉള്ളയാളാണ് ഡോ. തോമസ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 22206565/99699710 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.