കുവൈത്ത് സിറ്റി: കുവൈത്തി വീടുകൾക്ക് മുന്നിലെ ദീവാനിയകൾ നീക്കില്ലെന്ന് മുനിസിപ്പ ാലിറ്റി വ്യക്തമാക്കി. വീടുകൾക്ക് മുന്നിലെ നിർമാണങ്ങൾ നീക്കുമെന്നും ദീവാനിയകളും ഇതിൽ ഉൾപ്പെടുമെന്നുമുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത നിഷേധിച്ചാണ് അധികൃതർ നിലപാട് വ്യക്തമാക്കിയത്. ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കിക്കെട്ടിയ നിർമാണങ്ങൾ മാത്രമാണ് പൊളിച്ചുനീക്കുന്നത്. ഇത്തരത്തിലുള്ള വളരെ കുറച്ച് നിർമാണങ്ങൾ മാത്രമാണ് കണ്ടെത്തിയത്. സാധാരണനിലക്ക് കുവൈത്തി വീടുകൾക്കുമുന്നിലുള്ള ദീവാനിയകൾ പൊളിക്കാൻ ഉദ്ദേശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഗതാഗതത്തിന് തടസ്സമാകാതെയും അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും ദീവാനിയകൾ കുവൈത്തി വീടുകളോട് അനുബന്ധിച്ച് പണിയുന്നതിന് തടസ്സമില്ലെന്നും ഇത് കുവൈത്ത് സംസ്കാരത്തിെൻറ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.