Posted On
date_range Updated On
date_range ദീപാവലി കളറാക്കാൻ ഓൺകോസ്റ്റിൽ ആഘോഷം
കുവൈത്ത് സിറ്റി: ഷോപ്പിങ്ങിനൊപ്പം മത്സരങ്ങളിൽ പങ്കെടുക്കാനും പാട്ടാസ്വദിക്കാനും ഓൺകോസ്റ്റ് അവസരമൊരുക്കുന്നു. ദീപാവലി ആഘോഷ ഭാഗമായാണ് വിലക്കുറവിനൊപ്പം ആകർഷകമായ ഗെയിമുകളും മത്സരങ്ങളും സമ്മാന പദ്ധതികളുമായി ഓൺകോസ്റ്റ് ഉപഭോക്താക്കളിലേക്കെത്തുന്നത്. 'ദീവാലി സെലിബ്രേഷൻ' എന്ന പേരിലുള്ള ആഘോഷത്തിൽ വെള്ളിയാഴ്ച കുവൈത്തി ഗായകൻ മുബാറക് അൽ റാഷദും പങ്കുചേരും. വെള്ളിയാഴ്ച അബ്ബാസിയ-2 ഓൺകോസ്റ്റ് ബ്രാഞ്ചിലാണ് മുബാറക് എത്തുക.
വൈകീട്ട് ഏഴുമുതൽ 10 വരെയാണ് ആഘോഷം. വിവിധ ഗെയിമുകളിൽ പങ്കെടുക്കാനും കലാപ്രകടനങ്ങളും ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാനും സമ്മാനങ്ങൾ നേടാനും ഇതിനൊപ്പം അവസരമുണ്ടാകും. ദീപാവലി ആഘോഷ ഭാഗമായുള്ള പ്രത്യേക ഓഫറുകൾ ഓൺകോസ്റ്റിന്റെ ബ്രാഞ്ചുകളായ സാൽമിയ, ഷുവൈഖ്, ജഹ്റ, ഖൈത്താൻ, അബ്ബാസിയ, ഫർവാനിയ, ഹവല്ലി എന്നിവിടങ്ങളിൽ ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.