വിമാന വിലക്ക്​ നീക്കുന്നുവെന്ന​ പ്രചാരണം തെറ്റ്​ -കുവൈത്ത്​ വ്യോമയാന വകുപ്പ്​

കുവൈത്ത്​ സിറ്റി: ഇന്ത്യ34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്കുള്ള വിമാന വിലക്ക്​ ജനുവരിയിൽ നീക്കുമെന്ന പ്രചാരണം നിഷേധിച്ച്​ വ്യോമാന വകുപ്പ്​. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനമില്ലാത്തതാണ്​. അത്തരത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. പട്ടികയിൽ പുതിയ രാജ്യങ്ങളെ ചേർക്കാനോ ഏതെങ്കിലും രാജ്യങ്ങളെ ഒഴിവാക്കാനോ തീരുമാനിച്ചിട്ടില്ല.

കോവിഡ്​ വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്​. വിലക്ക്​ നീക്കണമെന്നാവശ്യപ്പെട്ട്​ കുവൈത്ത്​ എയർവേയ്​സ്​, ജസീറ എയർവേയ്​സ്​ എന്നിവ സമർപ്പിച്ച നിർദേശം പഠിക്കുമെന്ന്​ നേരത്തെ പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വ്യക്​തമാക്കിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. നേരത്തെ, പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ കുവൈത്ത്​ എയർവേയ്​സ്​, ജസീറ എയർവേയ്​സ്​ മേധാവികളുമായും വ്യോമയാന വകുപ്പ്​ മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്​ച നടത്തിയത്​ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. ഏഴുദിവസം യാത്രക്കാരൻ സ്വന്തം ചെലവിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തി​ലേക്ക്​ നേരിട്ട്​ വരാൻ അനുവദിക്കണമെന്ന നിർദേശമാണ്​ വിമാന കമ്പനികൾ മുന്നോട്ടുവെച്ചത്​.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.