ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇയിൽനടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം, പരസ്പര താൽപര്യങ്ങൾ നിറവേറ്റൽ, വികസനത്തെ പിന്തുണക്കൽ, വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ എന്നിവ ചർച്ച ചെയ്തതായി യു.എ.ഇ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സംയുക്ത ഗൾഫ് സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ചയിൽ വന്നു. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ ശൈഖ് ഫഹദ് യു.എ.ഇ പ്രസിഡന്റിനെ അറിയിച്ചു. യു.എ.ഇക്ക് കൂടുതൽ പുരോഗതിക്കും സമൃദ്ധിയും അറിയിച്ചു.കുവൈത്ത് അമീറിന് ആശംസകൾ അറിയിച്ച യു.എ.ഇ പ്രസിഡന്റ് കുവൈത്തിനും ജനങ്ങൾക്കും കൂടുതൽ വളർച്ചയും സമൃദ്ധിയും തുടരട്ടെ എന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.