കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമ ലംഘനം നടത്തിയ 648 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് മുതൽ 13 വരെ നടന്ന 28 സുരക്ഷാ പരിശോധനകളില്‍ 509 വിസ നിയമലംഘകരെ കസ്റ്റഡിയിലെടുത്തു. ഉപപ്രധാനമന്ത്രിയും പ്രതിരോധ -ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് സുരക്ഷ പരിശോധന ഊർജിതമാക്കിയത്. നിയമം നടപ്പാക്കുന്നതില്‍ യാതൊരു വീട്ടുവീഴയും ചെയ്യില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിവിധ കുറ്റകൃത്യങ്ങൾ, നിയലംഘനങ്ങൾ, വിസ കാലാവധി കഴിഞ്ഞും കുവൈത്തിൽ കഴിഞ്ഞവർ എന്നിങ്ങനെ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന് ദുരുപയോഗം, വഴക്കുകൾ, മോഷണങ്ങൾ, മദ്യം ഉൽപ്പാദിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരേയും നാടുകടത്തി. പ്രവാസികൾ ഏറെയുള്ള ഹവല്ലി, അഹമ്മദി, ജഹ്റ, ഫർവാനിയ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.