Posted On
date_range Updated On
date_range ലോക്സഭ സീറ്റ് നിഷേധം: പ്രതിഷേധവുമായി ജെ.സി.സി
കുവൈത്ത് സിറ്റി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ നാലാമത്തെ കക്ഷിയും 140 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റിയുമുള്ള ആർ.ജെ.ഡിയെ അവഗണിച്ചതിൽ പ്രതിഷേധം.
എൽ.ഡി.എഫിന്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തു പ്രവർത്തിക്കുന്ന ആർ.ജെ.ഡിക്ക് അർഹമായ പരിഗണന നൽകണമെന്നും സാധാരണ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാൻ എൽ.ഡി.എഫ് നേതൃത്വം തയാറാകണമെന്നും ജനതാ കൾചറൽ സെന്റർ (ജെ.സി.സി) ഓവർസീസ് കമ്മിറ്റി ഭാരവാഹികളായ പി.ജി രാജേന്ദ്രൻ, അനിൽ കൊയിലാണ്ടി, നജീബ് കടലായി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.