ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് വ്യോമസേനയുടെ സൈനിക താവളങ്ങളിൽ പര്യടനത്തിൽ
കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് വ്യോമസേനയുടെ സൈനിക താവളങ്ങളിൽ പര്യടനം നടത്തി. വ്യോമസേനയുടെ നവീകരണ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. യൂറോഫൈറ്റർ ടൈഫൂൺ, കാരക്കൽ ഹെലികോപ്ടറുകൾ എന്നീ പുതിയ വിമാനങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും സവിശേഷതകളും വ്യോമസേനയുടെ ശേഷികളിൽ കാര്യമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സായുധ സേനയുടെ നിലവാരം ശക്തിപ്പെടുത്താനും ഉയർത്താനും സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
പര്യടനത്തിനിടെ മന്ത്രി സൈനികർക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ പെരുന്നാൾ ആശംസകൾ അറിയിച്ചു. മാതൃരാജ്യത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിന് അവർ ചെയ്യുന്ന പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കും നേതൃത്വത്തിന്റെ അഭിനന്ദനവും അറിയിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ കഴിവുകൾ കൂടുതൽ കാര്യക്ഷമതയിലും ഫലപ്രാപ്തിയിലും എത്തിക്കുന്നതിന് അശ്രാന്തമായി പ്രവർത്തിക്കാൻ കമാൻഡർമാരോട് മന്ത്രി ആഹ്വാനം ചെയ്തു. പ്രതിരോധ മന്ത്രാലയവും മറ്റ് സൈനിക മേഖലകളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യവും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.