ഒന്നാം ഉപപ്രധാന-പ്രതിരോധ-ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് യു.എസ്
അംബാസഡർ കാരെൻ സസഹാരയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range പ്രതിരോധ സഹകരണം: മന്ത്രി യു.എസ് അംബാസഡറുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത്-യു.എസ് ശ്രമം. ഇതിന്റെ ഭാഗമായി ഒന്നാം ഉപപ്രധാന-പ്രതിരോധ-ആഭ്യന്തര മന്ത്രിയായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് കുവൈത്തിലെ യു.എസ് അംബാസഡർ കാരെൻ സസഹാരയുമായി ചർച്ച നടത്തി.
പ്രതിരോധ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങളും വിലയിരുത്തിയതായി പ്രതിരോധ മന്ത്രാലയം വാർത്തകുറിപ്പിൽ അറിയിച്ചു. പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.