Posted On
date_range Updated On
date_range ഓൺകോസ്റ്റിൽ ഇന്ന് ദീപാവലി ആഘോഷം
കുവൈത്ത് സിറ്റി: ദീപാവലി ആഘോഷ ഭാഗമായി ഓൺകോസ്റ്റിൽ വെള്ളിയാഴ്ച പ്രത്യേക പരിപാടി നടക്കും. 'ദീവാലി സെലിബ്രേഷൻ' എന്ന പേരിലുള്ള ആഘോഷത്തിൽ കുവൈത്തി ഗായകൻ മുബാറക് അൽ റാഷദ് അബ്ബാസിയ-2 ഓൺകോസ്റ്റ് ബ്രാഞ്ചിലെത്തും.
വൈകീട്ട് ഏഴുമുതൽ 10 വരെയാണ് ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവുക. വിവിധ ഗെയിമുകളിൽ പങ്കെടുക്കാനും കലാപ്രകടനങ്ങളും ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാനും സമ്മാനങ്ങൾ നേടാനും ആഘോഷത്തിൽ അവസരമുണ്ടാകും. ദീപാവലി ഭാഗമായുള്ള പ്രത്യേക ഓഫറുകൾ ഓൺകോസ്റ്റിന്റെ ബ്രാഞ്ചുകളായ സാൽമിയ, ഷുവൈഖ്, ജഹ്റ, ഖൈത്താൻ, അബ്ബാസിയ, ഫർവാനിയ, ഹവല്ലി എന്നിവിടങ്ങളിൽ ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.